Thursday, 10 March 2016
Monday, 26 May 2008
മംഗല്ല്യഭാഗ്യം ചൊരിയും എരഞ്ഞിപ്പാലം ശ്രീ തായാട്ടമ്മ . . . .
പിന്‍ കാലത്ത് കോഴിക്കോട് വികസനത്തിനു വഴി മാറിയപ്പോള്‍, പക്ഷിമൃഗാദികളും വൃക്ഷലതാദികളും പാബുകളും സൊര്യവിഹാരംനടത്തിയിരുന്ന ഈ കാവിലും വന്നുകയറി വികസനത്തിന്റെ JCB കരങ്ങള്‍. ആകാശം മുട്ടെ വളര്‍ന്ന വന്‍ വൃക്ഷങ്ങള്‍ അംബരചുബികളായ മണിമാളികകള്‍ക്ക് വഴിമാറിക്കൊടുത്തു. പ്രക്രിതിസൈഉന്ദരൃത്താല്‍ സുന്ദരവും ദേവചൈതന്യത്താല്‍ അനുഗ്രഹീതവുമായകാവും കോട്ടയും തായാട്ട് തറവാട് ഉള്‍പ്പെടെയുള്ള ഭൂമി കോഴിക്കോട് ഭവനനിര്‍മ്മാണ സഹകരണ സംഘം അക്വയര്‍ ചെയ്യുകയുണ്ടായി.കാവും കുറച്ച് സ്ഥലവും ഒഴിച്ചുവച്ച് ബാക്കി സ്ഥലത്ത് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. കേരള ക്ഷേത്രസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പരിസരവാസികളും ഭക്തജനങ്ങളും സംഘടിച്ചപ്പോള്‍ കാവും കാവ് നില്‍ക്കുന്ന സ്ഥലവും തദ്ദേശീയരായ ഭക്തജനങ്ങളുടെ സമിതിയ്ക് സര്‍ക്കാര്‍ വിട്ടുകൊടുത്തു. 1980 കളില്‍ സമിതിയുടെ നേതൃത്വത്തില്‍ ജീര്‍ണ്ണതയിലായിരുന്ന ക്ഷേത്രം പുനര്‍നിര്‍മ്മാണത്തിനുള്ള ശ്രമംആരംഭിച്ചു.
ആല്‍ത്തറ, ആല്‍ത്തറയിലെ ഗണപതി, ശ്രീ കരിയാത്തന്‍, ശ്രീ കരിവല്ലി, ശ്രീ ഗണപതി, ശ്രീ അയ്യപ്പന്‍, ശ്രീ കൃഷ്ണന്‍പുറമെ നാഗത്തറയും ഉപദേവന്മാരായുള്ള ശ്രീ തായാട്ടമ്മയുടെ അനുഗ്രഹത്താല്‍ മംഗല്യഭാഗ്യം സിദ്ധിച്ച എത്രയോ യുവതികള്‍ . . . .
ശ്രീ തായാട്ട് ഭഗവതി ക്ഷേത്രം, എരഞ്ഞിപ്പാലം, കോഴിക്കോട് - 673 006
ഫോണ്‍ : 0495-2760810
വിഭാഗം :
ക്ഷേത്രപുരാണം
Monday, 5 May 2008
സന്താനപ്രദായകനായ മുട്ടില്‍ ശ്രീ മഹാ വിഷ്ണു ക്ഷേത്രം.
കോഴിക്കോട് - മൈസൂര്‍ അന്തര്‍ദേശീയ പാതയില്‍ കല്‍പ്പറ്റയില്‍ നിന്നും 6 കി.മി.ദൂരത്തില്‍ മുട്ടില്‍എന്ന സ്ഥലത്തിറങ്ങി വിവേകാനന്ദ ഹോസ്പിറ്റല്‍ റോഡിലൂടെ ഒരു ഫര്‍ലൊങ്ങ് സഞ്ചരിച്ചാല്‍ പുണ്യപാവനമായഈ ക്ഷേത്രത്തില്‍ എത്തിച്ചേരാം.വയനാട്ടിലെ എണ്ണപ്പെട്ട അതിപുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. പ്രശ്നവശാല്‍ 2500 വര്‍ഷത്തിലേറെപഴക്കമുള്ള ഈ ക്ഷേത്രം 1980-ല്‍ നാട്ടുകാര്‍ ഏറ്റെടുത്ത്, സ്വര്‍ണ്ണപ്രശ്നം, ശുദ്ധികലശം മുതലായവ കഴിച്ച്നിത്യപൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കോവിലകം വകയായ ക്ഷേത്ര ഭരണം കയ്യാളിയിരുന്നത് അതാത് കാലങ്ങളിലുള്ള രാജാക്കന്മാരും, അവരുടെ മുക്ത്യാര്‍ കാര്യസ്ഥന്മാരും ആയിരുന്നു. ഇക്കാലമത്രയും വൈദേശികമായ ഇടപെടല്‍മൂലവും, കെടുകാര്യസ്ഥതകൊണ്ടും, കാലപ്പഴക്കംകൊണ്ടും ക്ഷേത്രം അധ:പതനത്തിന്റെ പാതയിലായിരുന്നു. കോവിലകം വകയായ അവസാനത്തെ കാര്യസ്ഥന്‍ ക്ഷേത്രം പൂട്ടിസ്ഥലം വിട്ടതോടെ ഈ അധ്:പതനം പൂര്‍ണ്ണമായി. ഈ അവസരത്തില്‍ മുട്ടില്‍ ദേശത്തിലെ ഭക്തജനങ്ങള്‍ ചേര്‍ന്നു രൂപീകരിച്ച ഭരണസമിതി 1980-ല്‍ ക്ഷേത്രഭരണം ഏറ്റെടുത്തു. അക്കാലത്തെ കോവിലകം തന്‍ബുരാന്‍ നാടുനീങ്ങിയതോടെ ക്ഷേത്രം അവകാശികളായി വന്ന ബേപ്പൂര്‍ കോവിലകത്തെ മഹാമനസ്കനായ ഇന്നത്തെ തബുരാന്‍ ശ്രീ കെ.ടി.കേരളവര്‍മ്മരാജ അവര്‍കള്‍ ക്ഷേത്രത്തില്‍ അന്ന് നിലവിലുണ്ടായിരുന്ന എല്ലാ സ്വത്തുക്കളും ജനകീയസമിതിക്ക് സംഭാവനയായി നല്‍കി.ജനകീയസമിതിയുടെ നിസ്വാര്‍ത്ഥ പരിശ്രമഫലമായും ദേശത്തെ പ്രമുഖ വ്യക്തികളുടെ നിര്‍ലോഭമായ സഹായത്താലുംസര്‍വ്വോപരി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായത്താലും പരിശ്രമഫലമായും ബിംബമാറ്റം മുതല്‍ പുനര്‍നിര്‍മ്മാണപ്രവൃത്തികള്‍ വരെ ഒരു പരിധി വരെ ഭംഗിയായി നടത്താന്‍ കഴിഞ്ഞു. 1996 മെയ് 3, വെള്ളിയാഴ്ച, ചോതി നക്ഷത്രത്തില്‍ പകല്‍ 8.54 - 11.06 വരെയുള്ള മിഥുനം രാശി സമയത്ത് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാടേരി ഇല്ലത്ത് ശക്രന്‍ നബൂതിരിപ്പാടിന്റെയും ബ്രഹ്മശ്രീസുനില്‍ നബൂതിരിപ്പാടിന്റെയും മഹനീയ കാര്‍മികത്വത്തില്‍ സന്താനഗോപാല വിഷ്ണുവിന്റെയും, ഗണപതി, ഭഗവതി, ശ്രീ പോര്‍ക്കിലി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, രക്ഷസ്സ് എന്നീ ഉപദേവതകളുടെയും നവീന ബിംബ പ്രതിഷ്ഠയും ഇന്ദ്രാദി ക്ഷേത്രപാല പര്യന്തമുള്ള പരിവാര പ്രതിഷ്ഠകളും നടത്തി. തുടര്‍ന്ന് മൂന്നാം വര്‍ഷം അനുബന്ധക്ഷേത്രമായ വേട്ടക്കരുമന്‍ (മുട്ടില്‍ കരുമന്‍) ക്ഷേത്രത്തിലേയും പ്രതിഷ്ഠ വളരെഭംഗിയായിത്തന്നെ ജനകീയസമിതി നടത്തിയെടുത്തു. ക്ഷേത്രചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിലേക്കായി ശാസ്ത്രവിധിപ്രാകാരം ഓരോ 12 വര്‍ഷത്തിലും നടത്തേണ്ടുന്ന നവീകരണ കലശം കഴിഞ്ഞ ഏപ്രില്‍ 12 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ വളരെ ഭംഗിയായി നടത്തി.
വേട്ടക്കരുമന്‍ ക്ഷേത്രം.
ഐതിഹ്യങ്ങള്‍:
സന്താനഗോപാലം കഥ: ദ്വാരകാദീശന്‍ ആനന്ദത്തോടെ വാണരുളുന്ന സമയത്ത് ഒരു ബ്രാഹ്മണന്‍ ഒരു സങ്കടം ബോധിപ്പിച്ചു. രാജാക്കന്മാരുടെസുഖലോലുപമായ ജീവിതത്താല്‍ തന്റെ പുത്രന്‍ മരിച്ചുപോയി എന്നതായിരുന്നു സങ്കടം. ജനിച്ച ഉടനെ തന്നെ മരിച്ചുപോയ തന്റെ പുത്രന്റെ ബാലശവത്തെ ദ്വാരകാമന്ദിരത്തിന്റെ ഗോപുരത്തില്‍ വച്ചു വിലപിച്ചുകൊണ്ടിരുന്ന ബ്രാഹ്മണന്റെ സങ്കടം ദ്വാരകാദീശനോ മറ്റു യദുകുല പ്രമുഖരോ ശ്രദ്ധിച്ചില്ല. തന്റെ ഈ സങ്കടം അടുത്ത എട്ട്പുത്രന്മാരുടെ മരണം സംഭവിച്ചപ്പോഴും ബ്രാഹ്മണന്‍ പതിവുപോലെ ദ്വാരകാദീശനെ അറിയിച്ചുകൊണ്ടിരുന്നു. ഒന്‍പതാമത്തെ പുത്രന്റെ മരണസമയത്ത് പതിവുപോലെ ബ്രാഹ്മണന്‍ തന്റെ സങ്കടം ബോധിപ്പിക്കുന്നത് യ്ജ്ഞക്രിയയ്ക്കായ് എത്തിയ വില്ലാളിവീരന്‍ അര്‍ജ്ജുനന്‍ കേള്‍ക്കാനിടയായി. അടുത്ത പുത്രനെ മരണത്തില്‍നിന്നുംതനിക്ക് രക്ഷിക്കാനായില്ലെങ്കില്‍ അഗ്നിപ്രവേശനം നടത്തുമെന്ന് അര്‍ജ്ജുനന്‍ പ്രതിജ്ഞയെടുത്തു. പത്താമത്തെ പുത്രന്റെ ജനനം അറിയിച്ചതനുസരിച്ച് അര്‍ജ്ജുനന്‍ തന്റെ ദിവ്യാസ്ത്രങ്ങളാല്‍ ഒരു കൂട് ഉണ്ടാക്കി കാവലിരുന്നെങ്കിലും പുത്രന്‍ മരിക്കുക മാത്രമല്ല ശവം പോലും കിട്ടിയില്ല. ഇതില്‍ മനം നൊന്ത് അര്‍ജ്ജുനന്‍ തന്റെ ദിവ്യാസ്ത്രത്തിന്റെ സഹായത്താല്‍അഗ്നിപ്രവേശത്തിന് തയ്യാറായ്പ്പോള്‍ ഭഗവാന്‍ ശ്രീക്രൃഷ്ണന്‍ അര്‍ജ്ജുനനെ തടുത്ത് വൈകുണ്ഠത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. “ശംഖുചക്രഗദാപത്മവിഭൂഷിതനായ് അനന്തശായിയായ ശ്രീ മഹാവിഷ്ണുവിനെ“ പരിവാരസമേതം കണ്‍പാര്‍ത്ത കൃഷ്ണാര്‍ജ്ജുനന്മാരെ ലോകരക്ഷാര്‍ത്ഥം ദുര്‍ജ്ജനങ്ങളെ നിഗ്രഹിച്ചും തിന്മയകറ്റിയും ക്ഷോണീഭാരം കുറയ്ക്കാനുംഅനുഗ്രഹിച്ചുകൊണ്ട് ബ്രാഹ്മണന്റെ പത്ത് പുത്രന്മാരെയും കൊടുത്തയച്ചു. ഭഗവാന്‍ ശ്രീ മഹാവിഷ്ണുവിന്റെഈ ഭാവത്തിലാണ് മുട്ടില്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠ നിര്‍വ്വഹിച്ചിരിക്കുന്നത്.
“പങ്കജനേത്രന്‍ ചരിതം
ശുഭമിതുചിന്തിക്ക കേള്‍ക്കയും
ചെയ്യുംജനത്തിനു
സന്താനസൌഖ്യസര്‍വ്വാര്‍ത്ഥ ലാഭം വരും“
കടപ്പാട്: ശ്രീമദ് ഭാഗവതം, ദശമസ്കന്ദം
വിളക്കുമുടി മല (മുട്ടില്‍ മല):
പുരാതനകാലത്ത് അനേകായിരം മഹാരഥന്മാര്‍ തപസ്സ്നുഷ്ടിച്ചിരുന്നതും വിലമതിക്കാനാവാത്ത ഔഷധസസ്യങ്ങളാല്‍സമൃദ്ധവുമായ വിളക്കുമുടി (മുട്ടില്‍ മല)യുടെ ഉച്ചിയിലായിരുന്നു ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന് പറയപ്പെടുന്നു.വൃദ്ധവയോധികനും ഭഗവല്‍ സേവകനുമായിരുന്ന വൃദ്ധബ്രാഹ്മണന്റെ അപേക്ഷപ്രകാരം മൂലസ്ഥാനമായ വിളക്കുമുടിമലയുടെ മുകളില്‍ നിന്നും മലയുടെ താഴ്വാരത്തില്‍ ഇപ്പോഴുള്ള സ്ഥാനത്തേക്ക് ഭഗവാന്‍ സ്വയം മാറി എന്നതാണ് മറ്റൊരൈതിഹ്യം.
സന്താനപ്രദായകനായ മുട്ടില്‍ ശ്രീ മഹാ വിഷ്ണു ഭഗവാന്റെ അനുഗ്രഹത്തിന് പാത്രീഭൂതരായവര്‍ ഇവിടെത്തന്നെ ഒരുപാടുപേര്‍.....
മുട്ടില്‍ ശ്രീ മഹാ വിഷ്ണുക്ഷേത്രസമിതി,
മുട്ടില്‍ പോസ്റ്റ്,വയനാട് ജില്ല - 673 122.
ഫോണ്‍ : 04936 203006.
ക്ഷേത്രത്തൊടനുബന്ധിച്ച് നിര്‍മ്മിച്ച കല്ല്യാണമന്‍ഡ്പം.
വിഭാഗം :
ക്ഷേത്രപുരാണം
Tuesday, 29 April 2008
വയനാടന്‍ ചുരം - 2

മലമടക്കുകള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന സൂരൃദേവന്‍ . . . .
ചക്രവാളങ്ങളില്‍ സൂരൃകിരണങ്ങള്‍ ചെഞ്ചായമടിച്ചുകളിക്കുന്നപോലെ. . .
[താമരശ്ശേരി ചുരത്തില്‍ നിന്നുള്ള ഒരു ദൃശ്യം. ]
വിഭാഗം :
ദൃശ്യങള്‍
വയനാടന്‍ ചുരം - 1
മലകളും കുന്നുകളും പര്‍വ്വതങ്ങളും, നീര്‍ച്ചാലുകളും തോടുകളും പുഴകളും, പുല്‍കൊടികള്‍ കുറ്റിച്ചെടികള്‍ വൃക്ഷങ്ങള്‍, വയലുകള്‍ വീടുകള്‍ വനങ്ങള്‍ തുടങ്ങിയവയാല്‍ സുന്ദരമായ പ്രകൃതിയിലെ ചക്രവാളമാകുന്ന വിസ്തൃത കാന്‍ വാസില്‍ സൂരൃകിരണങ്ങള്‍ വര്‍ണ്ണവിസ്മയം സൃഷ്ഠിക്കുന്ന സായന്തനം. . . .[താമരശ്ശേരി ചുരത്തില്‍ നിന്നുള്ള മറ്റൊരു ദൃശ്യം]
വിഭാഗം :
ദൃശ്യങള്‍
Subscribe to:
Posts (Atom)

