Monday, 26 May 2008

മംഗല്ല്യഭാഗ്യം ചൊരിയും എരഞ്ഞിപ്പാലം ശ്രീ തായാട്ടമ്മ . . . .


താഴോട്ട് ഞാന്നുകിടക്കുന്ന വള്ളികളും ഇടതിങ്ങിയ കുറ്റിച്ചെടികളും കൂടി ഒരു ജരാനര ബാധിച്ച വയോവൃദ്ധരെപ്പോലെവൃക്ഷകാരണവന്മാര്‍ തിങ്ങിനിറഞ്ഞ നിബിഡവനം. വിവിധ തരം പക്ഷിമൃഗാദികള്‍ ആര്‍ത്തുല്ലസിച്ചു വിഹരിക്കുന്നഈ കാവില്‍ സൂരൃപ്രകാശം ഭൂമിയില്‍ പതിക്കാത്ത വിധം ഇടതൂര്‍ന്ന വൃക്ഷങ്ങള്‍ ഉണ്ടായിരുന്നതെ ! ഉഗ്രവിഷമുള്ളസര്‍പ്പങ്ങള്‍ സൊര്യവിഹാരം നടത്തുന്ന ഇവിടെയാണ് നൂറ്റാണ്ടുകള്‍ക്ക് മുബ് തട്ടാലത്ത് തറവാട്ടുകാര്‍ പണി കഴിപ്പിച്ച കാവ് സ്ഥിതി ചെയ്തിരുന്നത്. മൂന്ന് പതിറ്റാണ്ട് മുന്‍പു വരെ വനനിബിഡമായിരുന്നു തായാട്ട്. തട്ടാലത്ത് തറവാട്ടുകാരുടെകുടുബദേവതകളായ ശ്രീ ഭഗവതി, ശ്രീ കരിയാത്തന്‍, ശ്രീ കരിവില്ലിയും ആയിരുന്നു ഇവിടുത്തെ പ്രതിഷ്ഠകള്‍. തട്ടാലത്ത് എന്ന പേര് ലോപിച്ചാണെന്ന് തൊന്നുന്നു ഇന്നത്തെ തായാട്ട് എന്ന പേര് ഉണ്ടായത്.
പിന്‍ കാലത്ത് കോഴിക്കോട് വികസനത്തിനു വഴി മാറിയപ്പോള്‍, പക്ഷിമൃഗാദികളും വൃക്ഷലതാദികളും പാബുകളും സൊര്യവിഹാരംനടത്തിയിരുന്ന ഈ കാവിലും വന്നുകയറി വികസനത്തിന്റെ JCB കരങ്ങള്‍. ആകാശം മുട്ടെ വളര്‍ന്ന വന്‍ വൃക്ഷങ്ങള്‍ അംബരചുബികളായ മണിമാളികകള്‍ക്ക് വഴിമാറിക്കൊടുത്തു. പ്രക്രിതിസൈഉന്ദരൃത്താല്‍ സുന്ദരവും ദേവചൈതന്യത്താല്‍ അനുഗ്രഹീതവുമായകാവും കോട്ടയും തായാട്ട് തറവാട് ഉള്‍പ്പെടെയുള്ള ഭൂമി കോഴിക്കോട് ഭവനനിര്‍മ്മാണ സഹകരണ സംഘം അക്വയര്‍ ചെയ്യുകയുണ്ടായി.കാവും കുറച്ച് സ്ഥലവും ഒഴിച്ചുവച്ച് ബാക്കി സ്ഥലത്ത് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. കേരള ക്ഷേത്രസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പരിസരവാസികളും ഭക്തജനങ്ങളും സംഘടിച്ചപ്പോള്‍ കാവും കാവ് നില്‍ക്കുന്ന സ്ഥലവും തദ്ദേശീയരായ ഭക്തജനങ്ങളുടെ സമിതിയ്ക് സര്‍ക്കാര്‍ വിട്ടുകൊടുത്തു. 1980 കളില്‍ സമിതിയുടെ നേതൃത്വത്തില്‍ ജീര്‍ണ്ണതയിലായിരുന്ന ക്ഷേത്രം പുനര്‍നിര്‍മ്മാണത്തിനുള്ള ശ്രമംആരംഭിച്ചു.
“ആലായാല്‍ തറ വേണം അടുത്തൊരബലം വേണം” എന്ന പാട്ടിനെ അന്വര്‍ത്ഥമാക്കുന്ന വിധം വളരെ ഭംഗിയുള്ള ഒരു ആല്‍മരവുംആല്‍ത്തറയും ആല്‍ത്തറയിലെ ഗണപതിയും ചേര്‍ന്ന് നില്‍ക്കുന്ന ക്ഷേത്രവും കൂടിയായപ്പോള്‍ ഇന്നത്തെ തായാട്ട് അബലത്തിന്റെ അന്തരീക്ഷംതികച്ചും ഭക്തിനിര്‍ഭരമെന്നതിലുപരി മനസ്സിന് സാന്ത്വനം നല്‍കുന്നതാക്കിത്തീര്‍ക്കുന്നു. ചുറ്റുവട്ടത്തുള്ള ഫ്ലാറ്റുകളും വീടുകളും മറ്റുമായുള്ളനാഗരികതയുടെ മുദ്രകളായ കോണ്‍ക്രീറ്റ് മണിസൌധങ്ങള്‍ക്കിടയിലാണെങ്കിലും “ഒത്തിരി വെയിലില്‍ ഇത്തിരി തണല്‍” എന്ന പോലെ മനസ്സിന് ആനന്ദദായകമെന്നപോലെ ഉന്മേഷപ്രദവുമാണെന്നത് ഒരു പക്ഷെ ഈ ക്ഷേത്രത്തിന്റെ നിര്‍മിതിയുടെ പ്രത്യേകതയാവാം.തൊട്ടടുത്തുള്ള എരഞ്ഞിപ്പാലം ജംഗ്ഷന്റെ തിരക്കും വേഗവും ഒന്നും ഈ ക്ഷേത്രപരിസരത്തില്‍ അറിയുന്നില്ല എന്നതും ശ്രദ്ധേയമാണ്.ക്ഷേത്ര-പുനര്‍നിര്‍മ്മാണപ്രക്രിയയില്‍ അംഗമായ ഒരോ മഹദവ്യക്തികള്‍ക്കും ഈ നിത്യ സന്ദര്‍ശകന്റെ‍ ഒരായിരം പ്രണാമങ്ങള്‍അര്‍പ്പിച്ചുകൊള്ളുന്നു....

ആല്‍ത്തറ, ആല്‍ത്തറയിലെ ഗണപതി, ശ്രീ കരിയാത്തന്‍, ശ്രീ കരിവല്ലി, ശ്രീ ഗണപതി, ശ്രീ അയ്യപ്പന്‍, ശ്രീ കൃഷ്ണന്‍പുറമെ നാഗത്തറയും ഉപദേവന്മാരാ‍യുള്ള ശ്രീ തായാട്ടമ്മയുടെ അനുഗ്രഹത്താല്‍ മംഗല്യഭാഗ്യം സിദ്ധിച്ച എത്രയോ യുവതികള്‍ . . . .

ശ്രീ തായാട്ട് ഭഗവതി ക്ഷേത്രം, എരഞ്ഞിപ്പാലം, കോഴിക്കോട് - 673 006

ഫോണ്‍ : 0495-2760810

2 comments:

ജോഷി.കെ.സി. (ജുഗുനു) said...

ശ്രീ തായാട്ടമ്മയുടെ അനുഗ്രഹത്താല്‍ മംഗല്യഭാഗ്യം സിദ്ധിച്ച എത്രയോ യുവതികള്‍ ....

sunilfaizal@gmail.com said...

നിന്നെയും തായാട്ടമ്മ അനുഗ്രഹിക്കട്ടെ ..എന്നും പുലരിയിലും ത്രിസന്ത്യക്കും തൊഴുതു പ്രാര്‍ഥിക്കൂ